HIGHLIGHTS : ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപെട്ട് കര്‍ണ്ണാടകയിലെ
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപെട്ട് കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
മ്അദനിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ജയിലില്‍ നല്‍കുന്ന ചികില്‍സ മഅദനിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭേദപെടുത്തുന്നുണ്ടെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
അതേ സമയം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികില്‍സ നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ വേണ്ടെന്ന് മഅദനിപറഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
മഅദനിയുടെ ആരോഗ്യ നിലയെ കുറിച്ച് ജയില്‍ അധികൃതര്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിശദീകരണം നല്‍കിയത്. മഅദനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചു കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് വ്യക്തമക്കാക്കിയത്.
അതെസമയം മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു.