HIGHLIGHTS : മംഗലാപുരം : മലപ്പുറം സ്വദേശിനിയായ യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ടു.
മംഗലാപുരം : മലപ്പുറം സ്വദേശിനിയായ യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ടു. സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരിയായ അഞ്ജന(24)യാണ് കൊല്ലപ്പെട്ടത്.
ബേജാക്ക് സമീപം കാപികഡലില് മഹേഷ് എന്നയാള്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് ഗുരൂതരാവസ്ഥയില്‍ വീട്ടുടമസ്ഥന് അഞ്ജനയെ ബുധനാഴ്ച രാത്രിയല് പ്രവേശിപ്പിച്ചത്് എന്നാല്‍ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
മഹേഷും അഞ്ജനയും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ മഹേഷ് തന്നെയാണ് അഞ്ജനയെ കഴുത്തില്‍ കയറിട്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്നുമാണ്
പോലീസിന്റെ വിശദീകരണം..ഉത്തരേന്ത്യക്കാരനായ മഹേഷ് മംലാപുരത്തെ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി സൂപ്പര്‍ വെസറായി ജോലി ചെയ്യുകയാണ്.


സംഭവത്തിന് ശേഷം മഹേഷ് ഒളിവിലാണ്.