ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് പഞ്ചായത്തിനെതിരെ സമരവുമായി ചെമ്പ കുടുംബം

തിരൂരങ്ങാടി : തിരൂരങ്ങാടി പഞ്ചായത്തിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടം നില്‍ക്കുന്ന ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് ചെമ്പ കുടുംബാംഗങ്ങള്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. പഞ്ചായത്താപ്പീസിന് മുമ്പിലാണ് സമരം ആരംഭിച്ചത്. തങ്ങള്‍ക്ക്്് പൂര്‍വ്വികമായി ലഭിച്ച ഭൂമിയിലാണ് പഞ്ചായത്താപ്പീസ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഇത് തിരിച്ചേല്‍പ്പിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

ചെമ്പ കുഞ്ഞിമുഹമ്മദ്, ചെമ്പ ഇബ്രാഹീം കുട്ടി, ചെമ്പ സെയ്തലവി, ചെമ്പ മൂസഹാജി, ചെമ്പ മന്‍സൂര്‍, നഫീസ, പാത്തുമ്മാമ, ഖദീജ എന്നിവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി. സമരത്തിന് ജനതാദള്‍ എസ് മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സി പി ഗുഹരാജ് അധ്യക്ഷനായി. ഷെമീര്‍ പരപ്പനങ്ങാടി, സി രവി എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top