HIGHLIGHTS : ദില്ലി: വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതിയും
ദില്ലി: വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതിയും കേരളാ ഹൈക്കോടതിയും മാറ്റിവെച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മൂന്നാഴിചത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഎസ്സിന്റെ ബന്ധു ടികെ സോമനും വിഎസ്സിന്റെ പി എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്.

മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെ ബലംപ്രയോഗിച്ചുള്ള നടപടികളെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
MORE IN പ്രധാന വാര്‍ത്തകള്‍
