HIGHLIGHTS : മലയാളികളുടെ പ്രിയതാരം ഭാവന വിവാഹിതയാവുന്നു.
മലയാളികളുടെ പ്രിയതാരം ഭാവന വിവാഹിതയാവുന്നു. ഭാവന തന്നെയാണ് തന്റെ വിവാഹകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരനെ കുറിച്ചോ വിവാഹം അറേഞ്ചഡ് ആണോ പ്രണയവിവാഹമാണോ എന്ന കാര്യം ഭാവന വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിവാഹം ഗുരുവായൂരില്‍ വെച്ച് നടക്കുമെന്ന് ഭാവന പറഞ്ഞു.
നടന്‍ രാജീവ് പിള്ളയുമായി ഭാവന പ്രണയത്തിലാണെന്ന വാര്‍ത്ത ഭാവന പൂര്‍ണ്ണമായും നിഷേധിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് നടന്ന സമയത്താണ് രാജീവ് പിള്ളയുമായി ചേര്‍ത്ത് ഭാവനയെ കുറിച്ച് ഗോസിപ്പുകള്‍ ഉയര്‍ന്നത്. നേരത്തെ തന്നെ ഭാവനയോട് തനിക്ക് പ്രണയമില്ലെന്ന് രാജീവ് പിള്ളയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നടക്കാന്‍ പോകുന്നത് പ്രണയവിവാഹം തന്നെയാണെന്നാണ് സൂചന.