HIGHLIGHTS : ദില്ലി: വിവാഹശേഷം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള
ദില്ലി: വിവാഹശേഷം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ഭാര്യയോടുളള ക്രൂരതയായി കാണാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ അത്മഹത്യചെയ്ത സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം.
ഭര്‍ത്താവിന് പരസ്ത്രീ ബന്ധം ആരോപിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് ഗുജറാത്ത് ഹൈക്കേടതി കണ്ടെത്തിയിരുന്നു. എന്നാല്‍ മേല്‍ക്കോടതി യുവാവിനെ വെറുതെ വിട്ടു. കൂടാതെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, പിസി ഘോഷ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ വിധി.

ഏകപക്ഷീയമായ ബന്ധമാണ് ഭര്‍ത്താവും സഹപ്രവര്‍ത്തകയും തമ്മില്‍ ഉണ്ടായിരുന്നതെന്നാണ് മനസ്സിലാകുന്നതെന്നും ആത്മഹത്യ ചെയ്ത യുവതി ഭര്‍ത്താവിന്റെ കാര്യത്തില്‍ വളരെ പൊസ്സസീവ് ആയിരുന്നെന്നുമാണ് അവരുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും മനസ്സിലാകുന്നതെന്നും കോടതി നിരീക്ഷിച്ചു. പീഡനം എന്നത് ശാരീരിക പീഡനം മാത്രമല്ല മാനസികമായി പീഡിപ്പിക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞു.