HIGHLIGHTS : തിരു: ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത
തിരു: ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇറങ്ങിപ്പോവുകയാണ് വേണ്ടതെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിഎസ് സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. രാവിലെ ഒമ്പത് മണിക്കാരംഭിച്ച ഉപവാസ സമരം വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയമാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്നും സംഘടനാകാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന സര്‍ക്കാരുകള്‍ക്ക് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി.
കെപിസിസി തിരഞ്ഞെടുക്കാന്‍ തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസിന് ഭരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സമയമില്ലെന്ന്് അദേഹം ആരോപണമുന്നയിച്ചു. ടാറ്റാ, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ തുടങ്ങിയ കുത്തകകള്‍ കൈയ്യടക്കിവച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും വിഎസ് ചോദിച്ചു.