HIGHLIGHTS : ബ്രസീലിയന്‍ സ്‌ട്രേക്കര്‍ പൗലീഞ്യോ തലകൊണ്ട് ഗോള്‍വലയിലേക്ക് അരിഞ്ഞിട്ടത് ഉറുഗ്വേയുടെ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ സ്വപ്‌നങ്ങളെ. ബുധനാഴ്ച നടന്ന ഒന്നാ...
ബെലോ ഹൊറിസോന്റാ: ബ്രസീലിയന്‍ സ്‌ട്രേക്കര്‍ പൗലീഞ്യോ തലകൊണ്ട് ഗോള്‍വലയിലേക്ക് അരിഞ്ഞിട്ടത് ഉറുഗ്വേയുടെ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ സ്വപ്‌നങ്ങളെ. ബുധനാഴ്ച നടന്ന ഒന്നാം സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയെ തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലിലേക്ക്.
അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. ആതിഥേയര്‍ തന്നെയണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. കളിയുടെ 41ാം മിനുട്ടില്‍ ഫ്രെഡ് നേടിയ ഗോളിലൂടെ ബ്രസീല്‍ ലീഡ് നേടി. എന്നാല്‍ ലാറ്റിനമേരിക്കന്‍ അയല്‍പക്കക്കാര്‍ മിനിട്ടുകള്‍ക്കകം തിരിച്ചടിച്ചു. കളിയുടെ 48ാം മിനറ്റില്‍ കാവാനി സമനിലഗോള്‍ നേടി. പിന്നീട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കളിയവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കേ പൗലീഞ്ഞോ നേടിയ മനോഹരമായ ഹെഡ്ഡറാണ് ബ്രസീലിനെ വിജയത്തിലെത്തിച്ചത്.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍ക്കാതെ ആക്രമണത്തിലൂന്നി കളിച്ച ബ്രസീല്‍ ഉറുഗ്വേയ്‌ക്കെതിരെ പ്രതിരോധത്തിലൂന്നിയുള്ള ആക്രമണം എന്ന തന്ത്രമാണ് പുറത്തെടുത്തത്. ഉറുഗ്വേയാകട്ടെ ഭയമില്ലാതെ ആക്രമിച്ചു തന്നെ കളിച്ചു. എന്നാല്‍ ഇതിന്റെ ഫലമായി കളിയുടെ 13ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയെന്ന സുവര്‍ണ്ണാവസരം അവര്‍ക്ക് മുതലാക്കാനായില്ല. ഉറുഗ്വേയുടെ ലോകകപ്പ് താരമായ ഫോര്‍ലാന്റെ കിക്ക്. ബ്രസീല്‍ ഗോള്‍കീപ്പ്രര്‍ ജൂലിയോ സീസര്‍ തട്ടിത്തെറിപ്പിച്ചു. പിന്നീട് തുടര്‍ച്ചയായി ഉറുഗ്വേ നടത്തിയ മുന്നേറ്റങ്ങള്‍ ബ്രസീലിന്റെ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു..
ഇന്ന് നടക്കുന്ന സ്‌പെയിന്‍ ഇറ്റലി പോരാട്ടത്തിലെ വിജയികളെയായിരിക്കും മറക്കാന സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബ്രസീല്‍ നേരിടുക