HIGHLIGHTS : മുംബൈ: ബോളി വുഡ് നടി ജിയാഖാന് മരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈ: ബോളി വുഡ് നടി ജിയാഖാന് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അവരുടെ ജൂഹു ഫ്ളാറ്റിലാണ് 25 കാരിയായ ജിയാഖാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ മുന്‍നിര താരമായി മാറിയിരുന്നു ജിയാഖാന്.
ഗജനി, നിശ്ബദ, ഹൗസ്ഫുള് തുടങ്ങിയ ചിത്രങ്ങളില്‍ ജിയ ശ്രദ്ദേയമായ അഭിനയമാണ് കാഴ്ച വെച്ചത്. കുറച്ചു നാളുകളായി വിഷാദ രോഗത്തിന് അടിമയായ ഇവര്‍ സിനിമകളില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. അതേ സമയം ട്വിറ്ററില്‍ വരും ദിവസങ്ങളില്‍ താന്‍ സിനിമയില്‍ സജീവമമാവുമെന്ന് വ്യക്തമാക്കിയിരുന്നു.


ജിയയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത് എന്ന് പോലീസ് പറയുന്നു.
ഇംഗ്ലണ്ടില്‍ ജനിച്ച് വളര്‍ന്ന ജിയ ഈയടുത്തിടെയാണ് അമ്മ റാബിയക്ക് ഒപ്പം മുഠബൈയിലേക്ക് താമസം മാറ്റിയത്.