തിരു:ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച രജിത രാജീവ്(18) ആണ് മരിച്ചത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് രജിത. രജിതയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണ്. കഴക്കൂട്ടത്തെ ആരോപണ വിധേയമായ ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



