HIGHLIGHTS : ന്യൂദില്ലി : മുസ്ലിംയുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ
ന്യൂദില്ലി : മുസ്ലിംയുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരെ ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റര്‍ നീക്കം ചെയ്തു. ബോളിവുഡ് താരങ്ങളായ അമീര്‍ഖാനെയും, സെയ്ഫലി ഖാനെയും വരെ ഉദാഹരണമാക്കിയാണ് പോസ്റ്റര്‍ ഇറക്കിയത്.
തീവ്ര ഹിന്ദു സംഘടനയായ ഭഗത് സിംങ് ക്രാന്തി സേനയാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍. പക്ഷേ പോസ്റ്റര്‍ ‘ആന്റി ലൗ ജിഹാദ് ഫ്രന്റ്്’ എന്ന സംഘടനയുടെ പേരിലാണ്.

‘നേരത്തേ കേരളത്തില്‍ ലൗ ജിഹാദ്’ എന്ന പേരില്‍ വിവാഹങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ഉയരുകയും വിവാദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഔദ്യോഗികമായി അന്വേഷണം നടത്തി ഇങ്ങിനെ സംഭവമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വിവാദ പോസ്റ്ററുകള്‍ക്ക് പിന്നിലുള്ള ഭഗത് സിങ് ക്രാന്തി സേനയാണ്് മാസങ്ങള്‍ക്ക് മുമ്പ് അണ്ണ ഹസാരെ സംഘത്തിലെ പ്രാശാന്ത് ഭൂഷണെ ആക്രമിച്ചത്.