HIGHLIGHTS : പനാജി: 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിക്കും. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ അദ്വാനിയടെ കടുത്ത
പനാജി: 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിക്കും. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ അദ്വാനിയടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മോഡിയെ പാനജിയല്‍ ചേര്‍ന്ന ദേശിയ നിര്‍വാഹകസമിതിയോഗം തിരഞ്ഞെടുപ്പിന്റെ പ്രചരണവിഭാഗം അധ്യക്ഷനായി തിരഞ്ഞെടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ രാജനാഥ് സിങ്ങ് പറഞ്ഞു.
ആര്‍എസ്എസിന്റെ പിന്തുണയാണ് മോദിക്ക് തുണയായത്. മോദിയെ തിരഞ്ഞെടുത്തതോടെ പാനാജിയിലെ ദേശീയനിര്‍വാഹകസമിതിയുടെ വേദിയില്‍ സ്തുതിപാഠകരുടെ ഊഴമായിരുന്നു..അവര്‍ മോഡിയെ വാനോളം പുകഴ്ത്തി. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് വിമുക്തഭാരതമാണ് തന്റെ ലക്ഷ്യമെനനും മോഡി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

എന്‍ഡിയെയിലെ ഭൂരിപക്ഷം കക്ഷികളും ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ ഐക്യ ജനതാദള്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപിയുടെ അധ്യക്ഷനല്ലേ എന്‍ഡിഎയുടേതല്ലല്ലോ എന്നായിരുന്നു പ്രതികരണം