ബസ് ജീവനക്കാരും ബൈക്ക് യാത്രികനും തമ്മില്‍ കൂട്ടയടി.

തിരൂരങ്ങാടി: ബൈക്കില്‍ ബസ് തട്ടിയെന്നാരോപിച്ച് യുവാവ് ബസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ കൂട്ടയടിയില്‍ തിരൂരങ്ങാടിയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകീട്ട് 5.30 മണിയേടെ എംകെ ഹാജി ആശുപത്രിക്ക് മുമ്പില്‍ വെച്ചാണ് സംഭവമുണ്ടായത്. കോട്ടകലില്‍ നിന്ന് ചെമ്മാടേക്ക് വരുന്ന അല്‍ഫിത ബസിലെ ജീവനക്കാരും തിരൂരങ്ങാടി സ്വദേശിയായ ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ കശപിശയാണ് തല്ലില്‍ കലാശിച്ചത്.

പരിക്കേറ്റ ബസ് ജീവനക്കാരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top