HIGHLIGHTS : നെല്ലൂര്‍ : തമിഴ്‌നാട്ടിലെ നെല്ലൂരില്‍ ബസ്

നെല്ലൂര്‍ : തമിഴ്‌നാട്ടിലെ നെല്ലൂരില്‍ ബസ് യാത്രക്കാരായ മൂന്നുപേരെ സഹയാത്രികന്‍ കുത്തിക്കൊന്നു.
ആര്‍ടിസി ഭദ്രാചലം ബസിലാണ് സംഭവം നടന്നത് . ബസ് നെല്ലൂരിനടത്തെ താഡയിലെത്തിയപ്പോഴാണ് സംഭവം നടനന്ത്.
ബസ്സില്‍ യാത്രചെയ്യുകയായിരുന്ന നാലൂപേരെ ഒരാള്‍ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഒറീസ സ്വദേശിയായ അജയ് വിശ്വാസ്(25), ഒങ്കോള്‍ സ്വദേശി നിരജ്ഞന്‍(30) എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഒരാളെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.