HIGHLIGHTS : തിരു: അരീക്കോട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഏറനാട് എംഎല്‍എ
തിരു: അരീക്കോട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഏറനാട് എംഎല്‍എ പി കെ ബഷീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മാര്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. പ്രതിപക്ഷനേതാവിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സ്പീക്കറുടെ ചേമ്പറിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്.
തുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
എഫ ഐ ആറില്‍ പേരുവന്നതുകൊണ്ടുമാത്രം ഒരാള അറസ്റ്റ് ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്ര വ്യക്തമാക്കി.
നിയമസഭയെ ഒളിത്താവളമാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.