HIGHLIGHTS : ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടന്നുക്കൊണ്ടിരിക്കുന്ന
ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടന്നുക്കൊണ്ടിരിക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്ക് നേരെ കടുത്ത നടപടികളെടുക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാരും നിയമ വിദഗ്ധരും അടങ്ങിയ സമിതിയുടെ നിര്‍ദേശം.
ദില്ലിയില്‍ നടന്ന കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്ത്ില്‍ ക്രൂരമായ ബലാല്‍ത്സംഗ .കുറ്റത്തിന് കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള ഈ സമിതിയുടെ കരടുബില്ലിന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗീകാരം നല്‍കി. ബലാല്‍ത്സംഗം ചെയ്തയാളുടെ ലൈംഗിക ശേഷി മരവിപ്പിക്കണം, പരോളില്ലാത്ത 30 വര്‍ഷം തടവ് , 30 ദിവസത്തിനകം വിചാരാണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്ഥാപിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ബലാല്‍ത്സംഗ കുറ്റത്തിന് വധശിക്ഷ നല്‍കണമോ എന്ന ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിമിച്ച ജസ്റ്റിസ് വര്‍മാകമ്മീഷന്റെ മുമ്പാകെയായിരിക്കും കോണ്‍ഗ്രസിന്റെ ഈ റിപ്പോര്‍ട്ട് അഭിപ്രായമായി സമര്‍പ്പിക്കുക. പാര്‍ലിമെന്റ് സമ്മേലനത്തിന് മുമ്പായി ഈ നിര്‍ദേശങ്ങള്‍ ഓഡിനന്‍സായി വരാനുള്ള സാധ്യതയും തളളിക്കളയാനാകില്ല.