HIGHLIGHTS : ധാക്ക: ബംഗ്ലാദേശില്‍ ധാക്കയ്ക്ക് സമീപത്തെ തുണി ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 104 പേര്‍ മരിച്ചു.
അപകടത്തില്‍ എട്ടുപേര്‍ മാത്രമാണ് മരണപ്പെട്ടെതെന്നായിരുന്നു ആദ്യ വിവരം എന്നാല്‍ ഞായറാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഉള്ളില്‍ കയറിയ രക്ഷാ പ്രവര്‍ക്കകരാണ് കൂടുതല്‍ ആളുകള്‍ മരിച്ചതായി കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ 2000 ത്തോളംതൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്നതോടെ രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. താഴത്തെ നിലയിലുണ്ടായ തീ നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിട്ട തുണിയിലേക്ക് പിടിച്ചതോടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
യാതൊരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിരവധി തുണിഫാക്ടറികള്‍ ബംഗ്ലാദേശിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
അതെ സമയം അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.