HIGHLIGHTS : ധാക്ക: ബംഗ്ലാദേശിലെ ഇസ്ലാമിക സംഘടനായ
ധാക്ക: ബംഗ്ലാദേശിലെ ഇസ്ലാമിക സംഘടനായ ജമാഅത്തെ ഇസ്ലാമ്്ിയെ നിരോധിക്കാനൊരുങ്ങുന്നു. ഇതിനായി ഞായറാഴ്ച ബംഗ്ലാദേശ് പാര്‍ലിമെന്റ് നിലവിലുള്ള നിയമം ഭേദഗതി ചെയ്തു. ഈ നിയമ ഭേദഗതിപ്രകാരം ഇനി ജമാഅത്തെ ഇസ്ലാമിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയും.
1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര സമരകാലത്ത് പാക് പട്ടാളത്തോടൊപ്പം കൊലപാതകം, വംശഹത്യ, നിരായുധരായ ആളുകള്‍ക്ക് നേരെയുള്ള ആക്രമണം, ബലാല്‍സംഘം എന്നിവയില്‍ പങ്കെടുക്കുകയോ അതിനായി പട്ടാളത്തെ സഹായിക്കുകയോ ചെയ്തു എന്നതാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള കുറ്റം. ഇതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മുല്ലയെ യുദ്ധകാലത്തെ കുരുതികളെ കുറിച്ച് അന്വേഷിച്ച പ്രത്യേക ട്രൈബ്യൂണല്‍ കോടതി ആജീവനാന്ത തടവിന് ശിക്ഷിച്ചിരുന്നു. അന്ന് ഇതിന് നേതൃത്വം നല്കിയ ജമാഅത്തിനെ നിലവിലെ നിയമ മനുസരിച്ച് നിരോധിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.


പാര്‍ലിമെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബ് റഹ്മാന്റെ മകളും നിലവിലെ പ്രസിഡന്റുമായ ഷെയ്ക്ക് ഹസീന രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ജമാഅത്തെ ഇസ്ലാമി നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് ജനങ്ങള്‍ ധാക്കയില്‍ റാലി സംഘടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച നിരോധനത്തിനെതിരെ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി.