ഏറെ ജനകീയമായ സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രൊഫൈല്‍ ഉണ്ടാക്കുന്നതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അനിസ്ലാമികമാണെന്ന് ലഖ്‌നൗവിലെ സുന്നി, ഷിയാ നേതാക്കള്‍ വ്യക്തമാക്കി.
സ്ത്രീകള്‍ ഇത്തരം സൗഹൃദത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കണമെന്നും കേവലം ഒരു പ്രൊഫൈല്‍ ഫോട്ടോയിലൂടെ കൂട്ടുകാരാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ബിസ്‌നസ് ആവശ്യത്തിനായി ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നത് ഒരു പരിധിവരെ അംഗീക്കരിക്കാം.
യുവാക്കള്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്നതില്‍ തെറ്റില്ലെന്നും ശരിയത്ത് നിയമപ്രകാരം സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹിജാബ് ധരിക്കണമെന്നാണ് മതം പറയുന്നത്.
ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് മുസ്ലീം വിശ്വാസത്തിന് നിരക്കുന്നതാണോയെന്ന് ചോദിച്ചുകൊണ്ട് നിരവധി ഫോണുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ വിശദീകരണം നല്‍കുന്നതെന്ന് സുന്നി, ഷിയ നേതാക്കള്‍ അറിയിച്ചത്.




