ഫറോക്ക് : ഫറോക്ക് ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായും കമ്പ്യട്ടര്‍ വല്‍ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഫീസ് രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കും. ഐഎസ്ഒ നിലവാരത്തിലേക്ക് പ്രവര്‍ത്തനം മെച്ചപെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കമ്പ്യൂട്ടര്‍ വല്‍ക്കരണം നടത്തുന്നത്.
നിലവില്‍ പഞ്ചായത്തിലെ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും കംപ്യട്ടര്‍ വല്‍ക്കരിച്ചിട്ടുണ്ട്. താമസിയാതെ തന്നെ കെട്ടിട നികുതി പ്ലാന്‍ അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കും.
മാര്‍ച്ച് 31 നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.




