HIGHLIGHTS : പരപ്പനങ്ങാടി: ഇന്നലെ രാത്രി പരപ്പനങ്ങാടി പ്രയാഗ് തിയ്യേറ്ററില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി
പരപ്പനങ്ങാടി: ഇന്നലെ രാത്രി പരപ്പനങ്ങാടി പ്രയാഗ് തിയ്യേറ്ററില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ആക്രണത്തിനെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അനധികൃതമായി സംഘംചേരല്‍, മുതലുകള്‍ നശിപ്പിക്കെല്‍, അക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെല്‍ എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ക്കനുസരിച്ചാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.


ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ദുല്‍ക്കര്‍ സല്‍മാന്റെ എബിസിഡി എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ സാങ്കേതിക തകരാറുമൂലം പ്രദര്‍ശം നിന്നതോടെയാണ് കാണികള്‍ പ്രകോപിതരായത്. ഇന്നലെ രാവിലെ മുതല്‍ ചിത്രം കാണാന്‍ ദുല്‍ക്കറിന്റെ ആരാധകരും പ്രേക്ഷകരും തിയ്യേറ്ററിലെത്തിയിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുമൂലം ഒന്നാമത്തെ ഷോ പ്രദര്‍ശനം തുടങ്ങിയതു തന്നെ 7 മണിയോടെയാണ്. ഇതും നിന്നതോടെയാണ് പ്രക്ഷകര്‍ അക്രമാസക്തരായത്.
തിയ്യേറ്ററിലെ സ്പീക്കറുകള്‍ പോലും മോഷ്ടിച്ച് കടന്നു കളയുന്നത് കാണാമായിരുന്നു