‘പ്രണയ ദിനാ’ഘോഷം ബലാത്സംഘത്തിലേക്ക് നയിക്കും;ഹിന്ദു ജാഗ്രത സമിതി.

പനാജി: വാലന്റെന്‍സ് ദിനാഘോഷത്തിനെതിരെ വീണ്ടും മത മൗലിക സംഘടനകള്‍ രംഗത്ത്. പ്രണയിനികളുടെ വാലന്റെന്‍സ് ദിനാഘോഷങ്ങള്‍ ലൈംഗിക അതിക്രമങ്ങളിലേക്കും, ബലാത്സംഘങ്ങളിലേക്കും നയിക്കുമെന്ന് ഹിന്ദു ജാഗ്രതാ സമിതി. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റമാണിതെന്നും ഇവര്‍ പറഞ്ഞു.

ഗോവയില്‍ കോളേജുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്റ്റാന്റുകളിലും വാലന്റെന്‍സ് ദിനത്തിനെതിരെയുള്ള ലഘുരേഖകള്‍ വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.

് അന്ധമായ പാശ്ചാത്യാനുകരണത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ യുവത ഈ ദിനം ആഘോഷിക്കുന്നതെന്ന് സംഘടനയുടെ ഗോവന്‍ സംസ്ഥാന കണ്‍വീനര്‍ മനോജ് സോളജി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top