പ്രണയം മൂത്ത് അതിര്‍ത്തികടന്ന സൈനീകന്‍ പിടിയില്‍

കാശ്മീര്‍ : കാമുകിയെ കാണാന്‍ ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് സൈനികനെ ഇന്ത്യന്‍ സുക്ഷാ സേന അറസ്റ്റ് ചെയ്തു. 19 വയസുകാരനായ ആരിഫ് അലിയാണ് പ്രണയം മൂത്ത് അതീവ സുരക്ഷയുള്ള അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.

ആരിഫ് ഇന്ത്യന്‍ നിയന്ത്രണരേഖക്ക് സമീപമുള്ള സൈഫുള്ള പോസ്റ്റിലാണ് ജോലിചെയ്തിരുന്നത്. ഇത് ഇന്ത്യയിലെ പൂഞ്ച് മേഖലയിലെ ഗ്രാമത്തിനടുത്താണ്. ഇവിടെയാണ് ഇയാളുടെ കാമുകിയായ പെണ്‍കുട്ടിയും മാതാപിതാക്കളും കഴിയുന്നത്. പെണ്‍കുട്ടിയെ ഇവരുടെ ഒരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരമറിഞ്ഞെതിനെ തുടര്‍ന്നാണ്്് ഇയാള്‍ അതിര്‍ത്തി കടന്നതാണെന്നും വിവരമുണ്ട്.

സൈന്യത്തിന് ഇയാളുടെ പക്കല്‍ നിന്ന് ഐഡിന്റിറ്റി കാര്‍ഡും രണ്ട് സിംകാര്‍ഡും 13,000 രൂപയുടെ പാക്കിസ്ഥാന്‍ കറന്‍സി എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top