HIGHLIGHTS : ദില്ലി: ഇന്ത്യാ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും
ദില്ലി: ഇന്ത്യാ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് അയവുവരുത്താനായി ബ്രിഗേഡിയര്‍മാരുടെ ചര്‍ച്ച നടന്നു. രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാകിസ്താന്റെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
അതിര്‍ത്തിയില്‍ ഇനിയും പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിങ് പറഞ്ഞു. ഇതിനായി സൈനിക കമാണ്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അദേഹം ബ്രിഗേഡിയര്‍മാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയ്ക്കു മുമ്പെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ ഉടമ്പടി നിരന്തരം നംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന പാക്കിസ്താന്റ് ആരോപണം തെറ്റാണെന്നും ജനുവരി ആറിന് ഇന്ത്യയുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സൈനീകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കരസേനാ മേധാവി പറഞ്ഞു.