പോലീസ് വെടിവെയ്പില്‍ ബൈക്കഭ്യാസിയായ യുവാവ് മരിച്ചു.

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്ത് ബൈക്കഭ്യാസം നടത്തുകയായിരുന്ന ചെറുപ്പക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബൈക്കാഭ്യാസിയായ കരണ്‍ പാണെ്ഡ (19) യാണ് കൊല്ലപെട്ടത്. ഇയാളുടെ ബൈക്ക് ഓടിച്ച് പുനിതശര്‍മ്മക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് രാംമനോഹര്‍ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനും 2.15 നും ഇടയില്‍ വിന്‍സര്‍ പ്ലെയ്‌സിലാണ് സംഭവം. അപകടകരമായ രീതിയില്‍ ബൈക്കഭ്യാസം നടത്തുന്നത് അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ചിലര്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. ബൈക്കിന്റെ ടയര്‍ പഞ്ചറാക്കാനായി വെടിവെച്ചപ്പോള്‍ കരണ്‍പാണ്‌ഡെയുടെ പിന്നില്‍ വെടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ കരണിനെയും പുനിതിനെയും രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു. പരിക്കേറ്റ പുനിത് ശര്‍മ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top