HIGHLIGHTS : തിരു: മുഖ്യമന്ത്രക്ക് കരിങ്കൊടി കാണിച്ചതിന് പോലീസ് ജനനേന്ദ്രിയം ഇടിച്ചു
തിരു: മുഖ്യമന്ത്രക്ക് കരിങ്കൊടി കാണിച്ചതിന് പോലീസ് ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത സിപിഐഎം പ്രവര്‍ത്തകന്‍ ജയപ്രസാദിനെതിരെ ജാമ്യമില്ലാ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചെന്നും ഔദേ്യാഗിക കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ജയപ്രസാദ് ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഈ സംഭവത്തെ തുടര്‍ന്ന് പോലീസ് അര്‍ധരാത്രി വീടുകളില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ ജയിലിലടച്ചു. കഴക്കൂട്ടം വിളയില്‍കുളം കമുകറവിളാകം വീട്ടില്‍ ഷിജു (28), സിപിഐഎം കവറടി ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ആറ്റുകാലിലെ ദിനീത് (26) എന്നിവരെയാണ് രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയി റിമാന്‍ഡിലാക്കിയത്. ജയപ്രസാദിനെ വേട്ടയാടിയ സംഭവത്തില്‍ എസ്‌ഐ വിജയദാസ് വെള്ളിയാഴ്ച ഒരു ചാനലില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നിട്ടും ഇയാള്‍ക്കോ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പോലീസുകാര്‍ക്കെതിരെയോ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.