HIGHLIGHTS : ദില്ലി: രാജ്യത്തിന്റെ 82 #ാമത് ബജറ്റ് ധനമന്ത്രി
യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പത്തെ അവസാന സമ്പൂര്‍ണ്ണ ബജറ്റാണിത്. ജനപ്രിയ നടപടികളുടെ ഏറ്റവും യോജിച്ച സന്ദര്‍ഭമെന്ന നിലയിലാണ് സാമ്പത്തിക വിദഗ്ദര്‍ ഈ ബജറ്റിനെ കാണുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം വളര്‍ച്ചാനിരക്കിനെ ബാധിച്ചുവെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഒരു കോടിയിലധികം വരുമാനമുള്ളവരക്ക് പത്തുശതമാനം സെസ്് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് സമ്പന്നര്‍ക്ക്തിരിച്ചടിയാകും അതേ സമയം ഭവന വായ്പക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം എല്ലാവര്‍ക്കും ജോലി എന്ന ലക്ഷ്യവുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ചിദംബംരം പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി 4,200 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത് ചൈനക്കും ഇന്‍ഡോനേഷ്യക്കും മാത്രമണെന്നും 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. ജോലി അവസരം ഉണ്ടാക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേതെന്നും, 65,867 കോടി രൂപയാണ് മാനവശേഷി വികസനത്തിനായി നീക്കി വെച്ചിട്ടുള്ളത്. വിദ്യഭ്യാസ മേഖലക്ക് 65,000കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 3,511 കോടി ഉച്ച ഭക്ഷണത്തിന് 13,000 കോടി പട്ടിക ജാതി വര്‍ഗ്ഗ വികസനത്തിന് 41,564 കോടി, കേര കര്‍ഷകരക്ക് 75 കോടി, ആയുര്‍വേദ യുനാനി,ഹോമിയൊപൊതി വിഭാഗങ്ങള്‍ക്ക് 1069 കോടി, വനിതാ ക്ഷേമത്തിന് 200 കോടി, 14,000 പുതിയ ജന്റം ബസ്സുകള്‍, വയോചന കേന്ദ്രങ്ങള്‍ക്ക് 160 കോടി, സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും പ്രതേ്യക പരിഗണന, ആദിവാസി ക്ഷേമത്തിന് 25,498 കോടി ആരോഗ്യ മന്ത്രാലയത്തിന് 37,330 കോടി, സര്‍വ്വശിക്ഷാ അഭയാന് 27,000 കോടി, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി, വികലാംഗ ക്ഷേമത്തന് 110 കോടി, ദേശിയ ആരോഗ്യ മിഷന് 21,230 കോടി, ഇതിനു പുറമെ യുവാക്കള്‍ക്ക് കൂടുതല്‍ കൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ വിലകയറ്റമാണ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നതെന്നും അതിനാല്‍ ഉല്‍പാദനം കൂട്ടി വിലപ്പെരുപ്പം കുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

25 ലക്ഷം രൂപ വരെ ഭവന വായ്പ എടുത്തവര്‍ക്ക് 1 ലക്ഷം രൂപ നികുതി ഇളവ് നല്‍കും. ആദ്യ ഭവനത്തിന് മാത്രമാണ് ഈ പലിശ ഇളവ്. ഗ്രാമീണ ഭവന പദ്ധതികള്‍ക്ക് 6,000 കോടിയും, നഗര ഭവന പദ്ധതികള്‍ക്ക് 2,000 കോടിയും അനുവദിച്ചു. കാര്‍ഷിക ഗവേഷണത്തിന് 3,415 കോടി അനുവദിച്ചു. ഭക്ഷ്യ സുരക്ഷക്കായി 10,000 കോടി , നീര്‍ത്തട പദ്ധതികള്‍ക്കായി 53.84 കോടി, ഗ്രാമവികസന മന്ത്രാലയത്തിന് 80,000 കോടി, കാര്‍ഷിക മേഖലക്ക് 27,049 കോടിയും വകയിരുത്തി.
ആറ് ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യിൂട്ട് ഓഫ് മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിക്കും. ആന്ധ്രയിലും പശ്ചിമ ബംഗാളിലും വന്‍കിട തുറമുഖങ്ങള്‍ ആരംഭിക്കും. പ്രകൃതി വാതക വില നിര്‍ണയ നയം പുന പരിശോധിക്കും. 500 ഉള്‍ നാടന്‍ ജലപാതകള്‍ ദേശീയ ജല പാതകളാക്കും. പാട്യാലയില്‍ കായിക പരിശീലന കേന്ദ്രം ആരംഭിക്കും. കയര്‍ ഖാദി മേഖലക്ക് 850 കോടി രൂപ, ടെക്റ്റയില്‍സ് മേഖലക്ക് 96 കോടി രൂപയും അനുവദിച്ചു. പ്രതിരോധ മേഖലക്ക് 2 ലക്ഷം കോടി രൂപ അധികം നല്കി. പോസ്‌റ്റോഫീസുകള്‍ക്ക് കോര്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തും.
ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ ആഢംബര കാറുകള്‍ , പുകയില ഉല്‍പ്പന്നങ്ങള്‍, 2000 രൂപക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍, മാര്‍ബിള്‍, എ സി റെസ്റ്റോറെന്റിലെ ഭക്ഷണം എന്നിയക്ക് വില വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം കൈത്തറി ഉത്പന്നങ്ങള്‍, തുകല്‍ ഉത്പങ്ങള്‍ എന്നിവക്ക് വില കുറവുമെന്നും ബജറ്റില്‍ വ്യക്തമാക്കി..