HIGHLIGHTS : സാധാരണ മലപ്പുറം കോട്ടക്കുന്നിലാണ് ജില്ലയില്‍ ആഘോഷ ദിവസങ്ങളില്‍ ജനസഞ്ചയം ഒഴുകിയെത്താറ്.
മലപ്പുറം /പൊന്നാനി: സാധാരണ മലപ്പുറം കോട്ടക്കുന്നിലാണ് ജില്ലയില്‍ ആഘോഷ ദിവസങ്ങളില്‍ ജനസഞ്ചയം ഒഴുകിയെത്താറ്. എന്നാല്‍ ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ പുതുതായി തുറന്ന ചമ്രവട്ടം പാലത്തില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മെയ് 17 ന് ചമ്രവട്ടം പാലം ഉല്‍ഘാടനം ചെയ് ആഴ്ചയില്‍ ഉണ്ടായ തിരക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ആള്‍കൂട്ടമാണ് ഇവിടെ കാണാനായത്. സ്വകാര്യ വാഹനങ്ങളിലും ബസ്സിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി തന്നെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇവിടെയെത്തി.
പെരുന്നാളിനോടനുബന്ധിച്ച് ഇവിടെ പാലത്തിനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനും മറ്റുമുള്ള റെയ്ഡുകളും ഒരുക്കിയിരുന്നു.

പാലത്തിന്റെ ഇരുവശത്തും ദീര്‍ഘനേരം വന്‍ ഗതാഗതകരുക്ക് രൂപപ്പെട്ടു. ക്ക്
സ് ്