HIGHLIGHTS : മലപ്പുറം: പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി.
മലപ്പുറം: പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. മേല്‍ക്കുളങ്ങര എല്‍പി സ്‌കൂളില്‍ രാവിലെ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. മരിച്ച 9 പേരുടെയും സംസ്‌കാരം മേല്‍കുളങ്ങര ജുമാമസ്ജിദിലും രണ്ടു പേരുടേത് എസ്എസിഎസ്ടി ശ്മശാനത്തിലും ഒരാളുടേത് ഷൊര്‍ണ്ണൂര്‍ ശാന്തി കവാടത്തിലുമായിരുന്നു നടന്നത്.
ഇന്നലെ പെരിന്തല്‍മണ്ണയില്‍ ഉണ്ടായ അപകടത്തില്‍ 13 പേരാണ് മരണപ്പെട്ടത്. ഇവരില്‍ 7 വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ സ്ത്രീകളാണ്. രാത്രി 11.30 ഓടെയാണ് മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്കെത്തിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട െരാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.


അപകടത്തില്‍ 31 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്‌സ് മിനി ബസാണ് ഇന്നലെ ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണക്ക് സമീപം തേലേക്കാട്ട് വെച്ച് അപകടത്തില്‍ പെട്ടത്.