HIGHLIGHTS : തിരു : പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി. പങ്കാളിത്ത പെന്‍ഷനെ കുറിച്ചും തീരുമാനമായിട്ടില്ലെന്ന് ധ...
തിരു : പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി. പങ്കാളിത്ത പെന്‍ഷനെ കുറിച്ചും തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ യുവജന സംഘടനകളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മാണിയുടെ മലക്കം മറിച്ചില്‍.
ഇന്ന് നിയമസഭയില്‍ ഇന്നലെ പെന്‍ഷന്‍പ്രായം 60 ആക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവേയാണ് മന്ത്രി ഇതു പറഞ്ഞത്. പി. ശ്രീരാമകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീ,സ് നല്‍കിയത്.പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
