HIGHLIGHTS : തിരു:സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ

തിരു:സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ സൂര്യനെല്ലിക്കേസില്‍ ശിക്ഷ അനുഭവിച്ച ഏകപ്രതിയാണ് ധര്‍മ്മരാജന്‍. സംഭവ ദിവസം തന്റെ അംബാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതെന്ന് ധാര്‍മരാജന്‍ വ്യക്തമാക്കി. ഫെബ്രുവരി 19 നാണ് കുര്യന്‍ ഗസ്റ്റ് ഹൗസിലെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുസിനോട് കുര്യന്റെ പേര് താന്‍ പറഞ്ഞിരുന്നതായും അപ്പോള്‍ സിബി മാത്യൂസ് കുര്യന്റെ പേര് പറയരുതെന്ന് തന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുകുമാരന്‍ നായരുടെ മൊഴി കള്ള മൊഴിയാണ്. കേസില്‍ കുര്യനുമാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ല. ഇത് എന്തിനായിരുന്നെന്ന് തനിക്കറിയില്ലെന്നും ധര്‍മരാജന്‍ പറഞ്ഞു.
സുര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കെ കെ ജോഷ്വോ തന്നോട് നടന്നകാര്യങ്ങളെല്ലാം സത്യമായ് തന്നെ പരയണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിബി മാത്യൂസ് തന്നെ അതിന് അനുവദിച്ചില്ല. ആദ്യം സംഭവത്തിലുള്‍പ്പെട്ടവര്‍ ആരൊക്കെയാണെന്നറിയാനായി തലകീഴാക്കിയിട്ട് മര്‍ദ്ദിച്ചു. പിന്നീട് പി ജെ കുര്യന്റെ പേര് പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് മര്‍ദ്ദിച്ചു. തിരിച്ചറിയല്‍ പരേഡിന് ഹാജരായ ഞങ്ങള്‍ പൊട്ടന്‍മാരെല്ലെന്നും ധര്‍മ്മരാജന്‍ പറഞ്ഞു. ബാജി എന്ന് പേരുള്ളയാള്‍ വേറെ പയ്യനാണെന്നും ധര്‍മ്മരാജന്‍ വ്യക്തമാക്കി.
മാതൃഭൂമി ന്യുസ് ചാനലിലൂടെയാണ് ധര്‍മ്മരാജന്‍ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ധര്‍മ്മരാജന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകയിലുള്ള ഇയാള്‍ താന്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തി കീഴടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ധര്‍മ്മരാജന്റെ ഈ വെളിപ്പെടുത്തല്‍ ഗൗരവത്തിലെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.