പെട്രോളിന്‌ 5 രൂപ വര്‍ധിക്കും

HIGHLIGHTS : ദില്ലി: പെട്രോളിന്‌ അടുത്തമാസം മുതല്‍ 5 രൂപ വര്‍ധിക്കും

cite

ദില്ലി: പെട്രോളിന്‌ അടുത്തമാസം മുതല്‍ 5 രൂപ വര്‍ധിക്കും. അഞ്ചു ശതമാനം എതിനോള്‍ പെട്രോളില്‍ കലര്‍ത്തിവില്‍ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ്‌ പെട്രോളിന്‌ വില കൂട്ടാന്‍ പോകുന്നത്‌..

ചോളത്തില്‍ നിന്നും കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എതിനോള്‍ ഇന്ത്യയില്‍ ഉല്‍പാദനം വളരെ കുറവാണ്‌. അതുകൊണ്ടു തന്നെ ഉയര്‍ന്ന വില നല്‍കിവേണം എതിനോള്‍ ഇറക്കുമതി ചെയ്യാന്‍. തന്മൂലം പെട്രോളിന്റെ വില കൂടാതെ ലിറ്ററിന്‌ നാലു രൂപ അധികമായി നല്‍കേണ്ടി വരും.

ഇതുമൂലം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവ്‌ കാരണം വരം ദിവസങ്ങളില്‍ പെട്രോളിന്‌ ഒരു രൂപ വര്‍ധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!