HIGHLIGHTS : മലയാള സി്നിമയില് വിലക്കുകളുടെ കാലം അവസാനിക്കുന്നില്ല. ഇത്തവണ നടന് പൃഥ്വിരാജിന് നേരെയാണ്
കൊച്ചി: മലയാള സി്നിമയില് വിലക്കുകളുടെ കാലം അവസാനിക്കുന്നില്ല. ഇത്തവണ നടന് പൃഥ്വിരാജിന് നേരെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരിഞ്ഞിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് പൃഥ്വിരാജ് അഭിനയിച്ച് വഴിയില്‍ നിര്‍ത്തിയ ‘രഘുപതിരാഘവ രാജാറാം’എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ വീണ്ടും അഭിനയിക്കണമെന്നാവശ്യപ്പെട്ടാണ് നിര്‍മാതക്കളുടെ സംഘടന വിലക്കുമായ് രംഗത്തെത്തിയത് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മുബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ അസോസിയേഷന് ആവശ്യപ്പെട്ടു.


പികെ മുരളീധരന് നിര്‍മിച്ച ‘രഘുപതിരാഘവ രാജാറാം’ 17 ദിവസത്തെ ഷൂട്ടിങിന് ശേഷമാണ് നിന്ന് പോയത്്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മോശമാണന്ന് പറഞ്ഞ്് സംവിധായകന് ഷാജി കൈലാസ് തന്നെ ചിത്രീകരണം നിര്‍ത്തി വെയ്ക്കുകയായിരുന്നു.എന്നും പിന്നീട് ഷാജി കൈലാസും പ്രിഥ്വിയും പല സിനിമകളിലഭിനയിച്ചെങ്കിലും തനിക്ക് ഡേറ്റ്് നല്‍കിയില്ലെന്നുമാണ് നിര്‍മ്മിതാവിന്റെ പരാതി.
വിലക്കികൊണ്ടുള്ള യാതൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്നും രഘുപതിരാഘവ രാജാറാം എന്ന ചിത്രം നിര്ത്തിവെച്ത് സംവിധായകന് ഷാജി കൈലാസാണെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രിഥ്വിരാജിനെ വിലക്കില്ലെന്നും ചിത്രം പൂര്‍ത്തിയ്ക്കാന്‍ ആവിശ്യപ്പെട്ട് കത്ത് നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് മിലന് ജലീല്‍ പറഞ്ഞു..
എന്നാല്‍ മുംബൈ പോലീസിന്റ ഷൂട്ടിങ് നിര്‍ത്തി വെക്കാനാകില്ലെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് വ്യക്തമാക്കി.