പുഴയെ സംരക്ഷിക്കാന്‍ : പാരിസ്ഥിതിക ജനസദസ്സ് സംഘടിപ്പിച്ചു.

തിരൂര്‍ : തിരൂര്‍ പൊന്നാനി പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജ്വാല ഫിലിം സൊസൈറ്റി പാരിസ്ഥിതിക ജനസദസ്സ് സംഘടിപ്പിച്ചു.

പുഴയോരത്ത് നടത്തിയ പരിപാടി സാഹിത്യക്കാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ പുഴയുടെ നാശത്തിന് കാരണം നാട് ഭരിക്കുന്ന അധികാരികള്‍ മാലിന്യം ഒഴുക്കുന്നവരുടെ ഏജന്റായി മാറിയതാണെന്ന് അദേഹം പറഞ്ഞു.

പിപി ലക്ഷമണന്‍ അധ്യക്ഷനായ ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍,ഡോ.മുഹമ്മദ് ഷാഫി, ബഷീര്‍ ചുങ്കത്തറ,എ.ശിവദാസന്‍,ഡോ.അനില്‍ വള്ളത്തോള്‍,വി പി ഉണ്ണികൃഷ്ണന്‍,സജി സോമനാഥ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top