HIGHLIGHTS : കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യഹര്‍ജി തള്ളി.

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യഹര്‍ജി തള്ളി. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അക്രമമുണ്ടാകുമെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്.ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകന്‍ അറിയിച്ചു.
.
കോണ്‍ഗ്രസ് നേതാവായ കെ. സുധാകരന്‍ എം.പി വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ജയരാജനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നന്നും. ജില്ലയില്‍ മുസ്‌ലീം ലീഗിന്റെ തീവ്രവാദത്തെ എതിര്‍ത്തതിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ലീഗിന്റെ സമ്മര്‍ദഫലമായാണ് ജയരാജനെ പ്രതിയാക്കിയത്. ഷൂക്കൂറിന്റെ കൊലപാതകത്തിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പണപ്പിരിവ് നടക്കുന്നതിനെക്കുറിച്ച് ജയരാജന്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതാണ് ശത്രുതയ്ക്കുള്ള കാരണം.
ആയതിനാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നും ജയരാജന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശശീന്ദ്രന്‍ കോടതിയെ അറിയിച്ചു.
കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയെ ധരിപ്പിക്കുകയായിരുന്നു