HIGHLIGHTS : തിരു: ലോകരാഷ്ട്രീയത്തിന്റെ അറിവുകളിലേക്കും സംവാദങ്ങളിലേക്കും മലയാളിയെ
തിരു: ലോകരാഷ്ട്രീയത്തിന്റെ അറിവുകളിലേക്കും സംവാദങ്ങളിലേക്കും മലയാളിയെ കൈപിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സഞ്ചരിക്കുന്ന ഗ്രന്ഥാലയം പി.ജി ഓര്‍മ്മയായി.
വ്യാഴാഴ്ച രാത്രി 11.15 മണിക്കാണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. രാത്രി 12.30 മണിയോടെ മൃതദേഹം അദേഹത്തിന്റെ പെരുന്താന്നിയിലുള്ള വസതിയിലെത്തിച്ചു. രാവിലെ 11 മണിയോടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനെത്തിക്കും . വൈകീട്ട് 4 മണിക്ക് വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം സംസ്‌ക്കാരം ഇന്ന് വൈകീട്ട് തൈകാട് ശാന്തി കവാടത്തില്‍ നടക്കും.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25 നാണ് അദേഹം ജനിച്ചത്. അച്ഛന്‍ എംഎന്‍ പരമേശ്വരന്‍ പിള്ള അമ്മ പാറുക്കുട്ടി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍(സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി(പിആര്‍ഒ, കുടുംബശ്രീ). മരുമക്കള്‍: എ ജയശ്രീ(സയിന്റിസ്റ്റ്,എല്‍പിഎസ്സി,ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി. ശിവന്‍കുട്ടി എംഎല്‍എ.
വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍.