HIGHLIGHTS : മുംബൈ : പിറന്നാള്‍ പാര്‍ട്ടികളുടെ മറവില്‍ വ്യാപകമായി പെണ്‍വാണിഭത്തിന് കളമൊരുങ്ങുന്നു.
മുംബൈ : പിറന്നാള്‍ പാര്‍ട്ടികളുടെ മറവില്‍ വ്യാപകമായി പെണ്‍വാണിഭത്തിന് കളമൊരുങ്ങുന്നു. വന്‍കിട ഹോട്ടലുകളുടെ മറവില്‍ മുംബൈയില്‍ നടന്നുവന്ന ഇത്തരം ഒരു പാര്‍ട്ടിക്ക് പിന്നിലെ വാണിഭം മുംബൈ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് വിങ് പിടികൂടി. സംഭവത്തില്‍ 11 യുവതികളും 4 പുരുഷന്‍മാരും പിടിയിലായി.
മുംബൈയിലെ മസാലക്കറി റസ്റ്റോറന്റില്‍ വച്ച് നടന്ന ഒരു ചൂടന്‍ പിറന്നാള്‍ പാര്‍ട്ടിയാണ് പോലീസിന്റെ വലയിലായത്. മുംബൈ സ്വദേശികളായ മോഹന്‍ ടൊലാനിയും ടീന എന്ന അനിതയുമാണ് ഈ പാര്‍ട്ടിയുടെ നടത്തിപ്പുക്കാര്‍. ഇവരടക്കം റസ്റ്റോറന്റ് ഉടമയും മാനേജരും അറസ്റ്റിലായി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പാര്‍ട്ടി നടത്തിപ്പുകാരായ മോഹനും ,ടീനയും ആദ്യം ദിവസം തീരുമാനിച്ച് ഇവരുടെ പെണ്‍ സുഹൃത്തുക്കളെ വിവരമറിയിക്കും. അവര്‍ക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഫീസില്ല. പിന്നീട് കസ്റ്റമേഴ്‌സ് ആയി എത്തുന്ന പുരുഷന്‍മാരില്‍ നിന്ന് 3000 രൂപ എന്‍ട്രന്‍സ് ഫീസായി ഈടാക്കുന്നു. ജീവിതം ആഘോി്ക്കുന്നതിനൊപ്പം കൂടുതല്‍ പണവുമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘം യുവതികളെ ഇവിടെ എത്തിക്കുന്നത്. യുവതികളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും, മോഡലുകളും, സിനിമാനടികളും, ചില വീട്ടമ്മമാരും ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

പിടിയിലായ 11 യുവതികളെയും ചെമ്പൂരിലെ റസ്‌ക്യൂഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.