പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ആഭ്യന്തര മന്ത്രി.

തിരൂര്‍: കഴിഞ്ഞ ദിവസം തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

സംഭവത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനേ്വഷണം തൃപ്തികരമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പ്രതിയെ ഇന്നലെത്തെന്നെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഇയാള്‍ അപ്രത്യക്ഷനായി എന്നാണ് ലഭ്യമാകുന്ന വിവരം.

ഇയാള്‍ക്കായി പോലീസ് ഊര്‍ജ്ജിത അനേ്വഷണം ജില്ലക്കകത്തും പുറത്തും ആരംഭിച്ചു കഴിഞ്ഞതായും പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top