പിഎസ്എംഒ കോളേജില്‍ ഉത്തരകടലാസ് കീറിയ സംഭവം; വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തു.

തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ വിദ്യാര്‍ത്ഥി മാര്‍ച്ചിനിടെ പരീക്ഷ അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസ് വലിച്ചു കീറുകയും ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തു.

ബി എസ് സി മാത്സിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ജസീല്‍ സാദിഖിനെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്.

പരീക്ഷ ഹാളില്‍ കയറി വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസ് വലിച്ചു കീറിയെന്ന ഇന്‍വിജിലേറ്ററുടെ പരാതിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്കെതിരെ നടപടി.

Share news
error: Content is protected !!
Scroll to Top