HIGHLIGHTS : തിരൂരങ്ങാടി:
തിരൂരങ്ങാടി: പിഎസ്എംഒ കോളേജിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോളേജില്‍ നടക്കുകയായിരുന്ന സെക്കന്റ് സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ ഹാളിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇരച്ച് കയറിയതിനെ തുടര്‍ന്ന് പരീക്ഷ തടസപ്പെട്ടു.
സീസോണ്‍ ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഇവരെ സഹായിച്ച യൂണിയന്‍ ഭാരവാഹികളടക്കമുള്ളവര്‍ക്ക് ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമാണ് സമരത്തിലേക്കെത്തിച്ചത്. ഇവരെ പരീക്ഷയെഴുതിക്കണമെന്നാവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പള്‍, എംഎസ്എഫ് നേതാക്കള്‍, തിരൂരങ്ങാടി സിഐ, എസ്‌ഐ, സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി രേഖാമൂലം ആവശ്യപ്പെടുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്താമെന്ന് ധാരണയായി.