പാലത്തിങ്ങലിനി കാല്‍പന്ത് ലഹരിയുടെ ഉറങ്ങാത്ത രാവുകള്‍

പരപ്പനങ്ങാടി : ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന്നു  വിരാമം  കുറിച്ച്  കൊണ്ട് പാലത്തിങ്ങല്‍  സോക്കര്‍  മേളയിലെ  ആദ്യ ടൂര്‍ണമെന്റ് ആയ ഡി.ഡി. സൂപ്പര്‍ സോക്കറിന് ഇന്ന് (ശനി ) കാല്‍പന്തു കളിയെ ഹൃദയത്തില്‍  ഏറ്റിയ പാലത്തിങ്ങലില്‍  തുടക്കം

 

ടൂര്‍ണമെന്റിന്റെ  ഔപചാരിക ഉത്ഘാടനം തിരുരങ്ങാടി  സി.ഐ   ഉമേഷ്‌   നിര്‍വഹിക്കുന്നു പരപ്പനങ്ങാടി പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്‌    മുഹമ്മദ്‌  ജമാല്‍ അധ്യക്ഷനാകുന്ന വേദിയില്‍ വിവിധ രംഗങ്ങളിലെ  പ്രമുഖര്‍  പങ്കെടുക്കുന്നു.

രാത്രി 8  മണിക്ക് പ്രത്യേകം  സജ്ജമാക്കിയ  പാലത്തിങ്ങല്‍ പി .ഇ .എം.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ആരംഭിക്കുന്ന  ഉത്ഘടാനതോടു  കൂടി രാത്രികളെ  പകലാക്കുന്ന എട്ടു  ദിനത്തിനു  തുടക്കം  കുറിക്കുന്നു . അത്യന്ധവും  ആവേശകരവുമായ  ടൂര്‍ണമെന്റിലെ  ആദ്യ ദിനത്തിലെ   ആദ്യ
മത്സരത്തില്‍ ഡി.ഡി. സൂപ്പര്‍ സോക്കര്‍  2012 ലെ മുടിചൂടാ മന്നന്മാരായ നൈജീരിയന്‍  താരവേശവുമായെതത്തുന്ന  വറെറ്റി കൊടിഞ്ഞിയും
12 വര്‍ഷ കാലത്തെ ഡി.ഡി. സൂപ്പര്‍ സോക്കറില്‍ തങ്ങളുടെതായ  ആധിപത്യം സ്ഥാപിക്കാന്‍  അരിക്കോടിന്റെ  മണ്ണില്‍  നിന്ന് ഒരു പറ്റം താര  നിരയെ
പടച്ചട്ട കെട്ടിയിറക്കി കന്നി പോരാട്ടത്തിനു എത്തുന്ന  യുവ കുന്നുമ്മല്‍(ചെട്ടിപ്പടി) യുമായി കൊമ്പു കോര്‍ക്കുന്നു .
രണ്ടാം  മത്സരത്തില്‍  പാലത്തിങ്ങലിന്റെ  കാല്‍പന്തു  കളിയിലെ കേമത്തം കാണികള്‍ക്ക്  മുന്നില്‍ വിളിചോതാന് വിലക്കു വാങ്ങാത്ത  പാലത്തിങ്ങല്‍
പ്രദേശത്തെ  5 പടക്കുതിരകള്‍ അണിനിരക്കുന്ന നവോദയ  മുരിക്കലും ഡി.ഡി. സൂപ്പര്‍ സോക്കറിലെ  സ്ഥിര സാന്നിധ്യമായ കാണികള്‍ക്ക്  ഹരവും
എതിരാളികളുടെ കണ്ണിലെ   കരടുമായ   കൌം  ആലിന്‍ചുവടും  തമ്മില്‍ ഏറ്റുമുട്ടുന്നു.

Fixture