HIGHLIGHTS : തിരു: തിരുവനന്തപുരത്തെ ട്രാക്കുകളില്‍ ആഞ്ഞുവീശിയ പാലക്കാടന്‍ ചുടുകാറ്റില്‍ വര്‍ഷങ്ങളായി കായികരാജാക്കന്‍മാരായിരുന്ന എറണാകുളം
തിരു: തിരുവനന്തപുരത്തെ ട്രാക്കുകളില്‍ ആഞ്ഞുവീശിയ പാലക്കാടന്‍ ചുടുകാറ്റില്‍ വര്‍ഷങ്ങളായി കായികരാജാക്കന്‍മാരായിരുന്ന എറണാകുളം എരിഞ്ഞുവീണു. 56-ാമത് സ്‌കൂള്‍ കലാകായികമേളയുടെ അവസാന ഫോട്ടോ ഫിനിഷില്‍ എറണാകുളത്തെ 16 പോയിന്റുകള്‍ക്ക് പിന്‍തള്ളി പാലക്കാട് ഒന്നാമത്. 2004 ല്‍ തുടങ്ങിയ എറണാകുളത്തിന്റെ കുത്തകയാണ് പാലക്കാട്ടെ പറളിയിലെയും കല്ലടിയിലെയും മുണ്ടൂരെയും കുരുന്നുതാരങ്ങള്‍ അട്ടിമറിച്ചത്.
മേളയുടെ അവസാനയിനം വരെ അത്യന്തം ആകാംഷ നിറഞ്ഞതായിരുന്നു. പാലക്കാടിന് 267 ഉം എറണാകുളത്തിന് 257 ഉം പോയന്റുള്ളപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികലുടെ 4×400 മീറ്റര്‍ റിലെ ്അവസാന ഇനമായി നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഈ ഇനത്തില്‍ എറണാകുളത്തിന് പോയിന്റൊന്നും ലഭിക്കാതിരിക്കുകയും പാലക്കാട് രണ്ടാമതായി ഫിനിഷ്‌ചെയ്യുകയും ചെയ്തതോടെ മൈതാനത്ത് പലക്കാടിന്റെ വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞിരുന്നു.

സമാനതകളില്ലാത്ത വിജയമാണ് പാലക്കാടിന്റേത്. ലക്ഷങ്ങള്‍ പൊടിച്ച് മികച്ച ഭൗതിക സാഹചര്യമൊരുക്കി കേമന്‍മാരാകുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കിടയില്‍ പറളിയുടെയും മുണ്ടൂരിന്റെയും പട്ടിണിക്കാരായ കുട്ടികള്‍ നടന്നും ഓടിയും പൊരുതി നേടിയ സ്വര്‍ണത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്.
എറണാകുളം ജില്ലയിലെ സെന്റ് ജോര്‍ജ് കോതമംഗലമാണ് ഏറ്റവുമധികം പോയിന്റ് നേടിയ വിദ്യാലയം. വിവാദ പ്രായതട്ടിപ്പില്‍ എറണാകുളത്തിന് നഷ്ടമായത് 32 പോയിന്റാണ്.
ഫോട്ടോ കടപ്പാട് : ഇന്ത്യന്‍ എക്‌സ്പ്രസ്സ്