HIGHLIGHTS : ദില്ലി രാജ്യത്തെ പിടിച്ചുകുലിക്കിയ പാര്‍ലിമെന്റ് ആക്രമണക്കേസിനും

ദില്ലി രാജ്യത്തെ പിടിച്ചുകുലിക്കിയ പാര്‍ലിമെന്റ് ആക്രമണക്കേസിനും മൂംബൈ ഭീകരാക്രമണത്തിനും പിന്നില്‍ സര്‍ക്കാരിന്റെ കരങ്ങളുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍സക്രട്ടറിയായ ആര്‍ വിഎസ് മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മയുടെ ഞെട്ടിപ്പിക്കുന്ന ഈ മൊഴി അടങ്ങിയിട്ടുള്ളത്.. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടത് ഈ രണ്ടു ആക്രമണത്തിനും പിന്നില്‍ സര്‍ക്കാര്‍ തന്നെയാണന്നാണ് മൊഴി.
രാജ്യത്ത് നടപ്പിലാക്കിയ ഭീകരവിരുദ്ധനിയമങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് മൊഴിയില്‍ പറയുന്നു. പോ്‌ട്ടോ നിയമം നിലവില്‍ വന്ന 2001 ഡിസംബര്‍ 13നാണ് നിരവധി ജവാന്‍മാരും ഭീകരരെന്നും പറയപ്പെടുന്നവരം കൊല്ലപ്പെട്ട പാര്‍ലിമെന്റാക്രമണമുണ്ടായത്. ഇപ്പോള്‍ നടപ്പുലുള്ള ഭീകരവിരുദ്ധ നിയമമായ യുഎപിഎയെ പിന്തുടര്‍ന്നാണ് മുംബൈ ആക്രമണവും ഉണ്ടായിരിക്കുന്നത് എന്ന് മൊഴിയില്‍ പറഞ്ഞതായാണ് ആര്‍വിഎസ് മണി സത്യവാങ്മൂലത്തില# പറഞ്ഞിരിക്കുന്നത്.
വാര്‍ത്ത പുറത്ത് വന്നതോടെ അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് സംസാരക്കാന്‍ താത്പര്യമില്ലന്നാണ് സതീഷ്ശര്‍മ്മ പ്രതികരിച്ചത്.
പാര്‍ലിമെന്റാക്രമണക്കേസിലാണ് ഗൂഡാലോചന കുറ്റത്തിന് അഫസല്‍ ഗൂരുവിനെ തൂക്കിക്കൊന്നത്.