ദില്ലി : പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഇടതു എംപി എംസി അച്യുതനാണ് പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് വേണമോ എന്ന ചോദ്യം രാജ്യ സഭയില്‍ ഉന്നയിച്ചത്.
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് എംപി രാജ്യസഭയെ അറിയിച്ചു. ഇതിനു മറുപടിയായാണ് പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്ബന്ധമില്ലെന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് അറിയിച്ചത്. ഇനിയും ഈ നിലപാട് തുടരുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് നല്‍കുമെന്നും അറിയിച്ചു.
ഗ്യാസ് സിലിണ്ടറിന് സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നായിരുന്നു മന്ത്രി പാര്‍ലമെന്റ് സ്വീകരിച്ചിരുന്ന മുന്‍ നിലപാട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്കാണ് അനുഭവപെട്ടുകൊണ്ടിരിക്കുന്നത്.




