HIGHLIGHTS : ഇസ്ലാമബാദ് : പാകിസ്താനില്‍ മഖ്ദും ഷഹാബുദ്ദീന്‍ പുതിയ
ഇസ്ലാമബാദ് : പാകിസ്താനില്‍ മഖ്ദും ഷഹാബുദ്ദീന്‍ പുതിയ പ്രധാനമന്ത്രിയാകും. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉന്നതതലയോഗമാണ് മഖ്ദൂമിന്റെ പേര് നിര്‍ദേശിച്ചത്. കൂടാതെ പാര്‍ലമെന്റ് ഉടന്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. ഇന്നലെ രാത്രി ആസിഫലി സര്‍ദാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയായി മുഖ്ദുമിനെ നിയമിക്കന്നത്.
കോടതി അലക്ഷ്യ കേസിനെ തുടര്‍ന്ന് ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും സുപ്രീംകോടതി ഇന്നലെ അയോഗ്യനാക്കിയിരുന്നു. കൂടാതെ പ്രസിഡന്റ് ആസിഫലി സര്‍ദാരിയോട് ചുമതലയേല്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.