HIGHLIGHTS : കൊച്ചി : പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും
കൊച്ചി : പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ പറവൂര്‍ വാണിയക്കാട് ചൗതി പറമ്പില്‍ സുധീര്‍(40) കുറ്റക്കാരനാണെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി.
9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് ആദ്യമായി പീഡനത്തിനിരയാക്കുന്നത്. തുടര്‍ന്ന് കുട്ടിയെ പലര്‍ക്കായി ഇയാള്‍ കാഴ്ചവെക്കുകയായിരുന്നു. ബലാത്സംഗം, പീഡനം, വധഭീഷണി, ബാലപീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ നൂറ്റിയമ്പതോളം പ്രതികളും 48 സാക്ഷികളുമുണ്ട്. 43 രേഖകളും 48 സാക്ഷികളെയും കോടതി വിസ്തരിച്ചു. ഇതില്‍ പെണ്‍കുട്ടിയുടെ അമ്മ കൂറുമാറി വിചാരണ വേളയില്‍ പ്രതിഭാഗത്തേക്ക് മാറുകയായിരുന്നു.
പറവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചകേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി കോടതി രഹസ്യവിചാരണയാണ് നടത്തിയത്.