HIGHLIGHTS : ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് മുഷറഫ് അറസ്റ്റില്‍. ഇസ്ലാമാബാദിലെ ഫാം ഹൗസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജഡ്ജിമാരെ തടവിലാക്കിയ സംഭവത്തില്‍ ജാമ്യത്തിന് അപേക്ഷ നല്കിയ മുഷറഫിന് ഇസ്ലാമാബാദ് കോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരുന്നു. വിധി വന്ന ഉടനെ മുഷറഫ് സുരക്ഷാ ഉദേ്യാഗസ്ഥരുടെ സഹായത്തോടെ തന്റെ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

മേയ് 11 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് ദീര്‍ഘ നാളായി വിദേശത്ത് കഴിയുകയായിരുന്ന മുഷറഫ് തിരിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്.
ഇന്നലെ രാത്രി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വസതിയില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ് മുഷാറഫിനെ അറസ്റ്റ് ചെയ്യാന്‍ തിരുമാനിച്ചത്.
മുഷറഫ് ഒളിച്ച് താമസിച്ചിരുന്ന ഫാം ഹൗസ് ഇന്നലെ തന്നെ പോലീസ് വലയത്തലായിരുന്നു. ഈ ഫാം ഹൗസില്‍തന്നെ മുഷറഫിനെ വീട്ടു തടങ്കലില്‍ വെക്കാനാണ് സധ്യതയെന്നാണ് റിപ്പോര്‍ട്ട.