HIGHLIGHTS : തേഞ്ഞിപ്പാലം
തേഞ്ഞിപ്പാലം : പരാതി നല്‍കാനെത്തിയ മധ്യവയസ്‌കന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂര്‍ പറമ്പില്‍ പീടിക മേലെ കൊടശ്ശേരി മുഹമ്മദാലി (55) യാണ് മരിച്ചത്. വ്യാഴാഴ്ച തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ മുഹമ്മദലി 10.45 ഓടെയാണ് സ്‌റ്റേഷന്‍ വരാന്തയില്‍ കുഴഞ്ഞു വീണത്. എസ്‌ഐ പി മനോഹരനെ കാണാന്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപെട്ട് സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍മാരും സീനിയര്‍ പോലീസ് ഓഫീസര്‍ രാമനും മറ്റു പോലീസുകാരും ചേര്‍ന്ന് ഉടന്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം. പെരുവള്ളൂരിലുള്ള കെട്ടിടത്തിലെ മീന്‍ കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് മുഹമ്മദലി പോലീസ് സ്റ്റേഷനില്‍ എത്തിയത്.
തേഞ്ഞിപ്പാലം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ സഫിയ, മക്കള്‍: ലൈലാബി, നജ്മ, റഹൂഫ്, ഷഫീഖ്, മഹഫൂദ്, ഫാത്തിമ. മരുമക്കള്‍ ഇസ്മായില്‍ നസീര്‍, റഷീദ്.
