HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കാരുടെ ചിരകാലാഭിലാഷമായ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം 2013 മാര്‍ച്ച് 31 ന് പൂര്‍ത്തതിയാക്കുമെന്ന് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായ ആര്‍ മുഹമ്മദ് ഹനീഷും ഫൈനാന്‍സ് അഡ്‌വൈസര്‍ ആന്റ് അക്കൗണ്ട്
ഓഫീസര്‍ ഹംസ രണ്ടത്താണിയും സ്ഥലത്തെത്തി മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഒരുവര്‍ഷം മുന്‍പ് പണി പൂര്‍്ത്തീകരിക്കേണ്ടതായിരുന്നു മേല്‍പ്പാല നിര്‍മാണം. സാങ്കേതിക തകരാറില്‍ കുടിങ്ങിയതിനാലാണ് ഇത്രയും വൈകിയതെന്ന് ആര്‍ബിഡിസി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ മേല്‍പാലമാണ് പരപ്പനങ്ങാടി പാലം. മേല്‍പാലത്തിന്റെ പടിഞ്ഞാറെ ലാന്റിംഗില്‍ ഉള്ള അപാകാത പിഡബ്ല്യുഡി റോഡ് വിഭാഗവുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഡി അറിയിച്ചു.