പരപ്പനങ്ങാടി സ്വദേശി മുംബൈ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു.

പരപ്പനങ്ങാടി : ഖത്തറിലേക്കുള്ള യാത്രക്കിടയില്‍ പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി മുംബൈ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. മച്ചിങ്ങല്‍ കുട്ട്യാലി ഹാജിയുടെ മകന്‍ മൂസക്കുട്ടി(52) ആണ് മരിച്ചത്. എയര്‍പ്പോര്‍ട്ടിനകത്തേക്കുള്ള വഴിയില്‍ വച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു.

ഇന്ന് വൈകീട്ടാണ് മരണം സംഭവിച്ചത്. നാളെ
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദേഹം പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവുചെയ്യും.
ഭാര്യ : ഫാത്തിമ ബീഗം. മക്കള്‍: സൈഫുന്നീസ, ഇസ്ഹാഖ് മൂസ(സലാല), മുഹ്‌സിന, ഫാസില. മരുമകന്‍: ശിഹാബുദ്ദീന്‍(ദുബൈ)

 

Share news
error: Content is protected !!
Scroll to Top